എംബിഎ പ്രവേശനത്തിനായുള്ള കേരള മാനേജ്മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്ന് നടക്കും

സംസ്ഥാനത്ത് എം.ബി.എ പ്രവേശനത്തിനായുള്ള കേരള മാനേജ്മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്ന് നടക്കും. 43 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ. രാവിലെയും ഉച്ചക്ക് ശേഷവുമായി ഓൺലൈൻ രീതിയിലാണ് പരീക്ഷ നടക്കുക. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്കായി 5800 ഓളം പേരാണ് അപേക്ഷിച്ചിട്ടുള്ളത്.

നേരത്തെ പ്രഫഷനൽ കോഴ്സ് പ്രവേശന മേൽനോട്ട സമിതി സർവകലാശാലകളുടെ സഹായത്തോടെയാണ് കെ.മാറ്റ് പരീക്ഷ നടത്തിയിരുന്നത്. ഇത്തവണ മുതലാണ് ഒാൺലൈൻ രീതിയിലേക്ക് മാറ്റി പ്രവേശന പരീക്ഷ കമീഷണറേറ്റ് നടത്തുന്നത്.

പ്രവേശന പരീക്ഷയുടെ പശ്ചാതലത്തിൽ ഞായറാഴ്ചയിലെ സമ്പൂർണ ലോക്ഡൗണിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യാത്ര തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel