ഷൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ വീണ്ടും ന്യായീകരണവുമായി മുല്ലപ്പള്ളി. എന്നാല്‍ കളക്ടര്‍ മാര്‍ വിളിച്ച യോഗത്തില്‍ പോകാറില്ലെന്ന പരാമര്‍ശത്തില്‍ അപ്പാടെ മലക്കംമറിഞ്ഞു .ഫെയിസ് ബുക്കിലൂടെയാണ് മുല്ലപ്പള്ളി ന്യായീകരണവുമായി രംഗത്തെത്തിയത്.
ആരെയും വ്യക്തിപരമായി അധി ക്ഷേപിക്കുന്നത് തന്‍റെ രാഷ്ട്രീയ ശൈലിയല്ല എന്നു പറഞ്ഞാണ് മുല്ലപ്പള്ളിയുടെ ഫെയിസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ ഫെയിസ് ബുക്ക് പോസ്റ്റില്‍ എവിടെയും കഴിഞ്ഞ ദിവസം ഷൈലജ ടീച്ചറെയും ലിനിയേയും അധിക്ഷേപിച്ചതിന് മാപ്പ് പറയുന്നില്ല. പകരം ഇരുവരെയും വീണ്ടും അധി ക്ഷേപിക്കുന്നുമുണ്ട്.
നിപ്പാ പ്രതിരോധത്തിന് ഷൈലജ ടീച്ചര്‍ പ്രത്യേകിച്ചൊന്നും ചെയ്യ്തിട്ടില്ലെന്ന തെറ്റായ പരാമര്‍ശം മുല്ലപ്പള്ളി വീണ്ടും ആവര്‍ത്തിച്ചു. റോക്ക് ഡാന്‍സര്‍ എന്ന തന്‍റെ അപഹാസ്യമായ പരാമശത്തെയും മുല്ലപ്പള്ളി ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിപ്പാ കാലത്ത് എം.പി എന്ന നിലയില്‍ പേരാമ്പ്ര ഭാഗത്ത് സജീവ സാന്നിധ്യം ആയി ഉണ്ടായിരുന്നു എന്നാണ് മുല്ലപ്പള്ളി അവകാശപ്പെടുന്നത്. എന്നാല്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല എന്ന നിലപാടില്‍ ഇന്ന് അദ്ദേഹം മലക്കം മറിഞ്ഞു.
നിപ്പാ പോരാളിയായ ലിനിയുടെ ഭര്‍ത്താവിനെയും അദ്ദേഹം അപമാനിക്കുന്നുണ്ട്. ലിനിയുടെ മരണത്തെ തുടര്‍ന്ന് സജീഷിനെ ആദ്യം വിളിച്ചത് താനാണെന്ന അവകാശവാദത്തില്‍ നിന്ന് പിന്നോട്ട് പോകാനും അദ്ദേഹം തയ്യാറാകുന്നില്ല. ഫെയിസ് ബുക്കില്‍ പോസ്റ്റിട്ട് നിമിഷനേരം കൊണ്ട് കമന്‍റ് ബോക്സ് മുല്ലപ്പള്ളിക്കെതിരായ വിമര്‍ശനം കൊണ്ട് നിറഞ്ഞു.

Get real time update about this post categories directly on your device, subscribe now.