എസ്‌എഫ്‌ഐയിൽനിന്ന്‌ ടിവി സ്വീകരിച്ചു; കെഎസ്‌യു നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ഡിസിസിക്ക്‌ പരാതി നല്‍കി സഹപ്രവര്‍ത്തകര്‍

എസ്എഫ്ഐ നൽകിയ ടിവി ഏറ്റുവാങ്ങിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഹാരിസ് മുതൂരിനെതിരെ നടപടി ആവശ്യപ്പെട്ട്‌ വൈസ് പ്രസിഡന്റ് ടി വി അസ്‌ദാഫ്‌ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന് പരാതി നൽകി.

ഇത്തരം പ്രവൃത്തി പ്രവർത്തകരുടെ മനോബലം ചോർത്തുന്നതാണെന്നും സംഘടനയെ അപമാനിക്കുന്നതാണെന്നും പരാതിയിൽ പറഞ്ഞു.
നിര്‍ധരരായ കുടുംബത്തിലെ കുട്ടിക്ക് പഠനസൗകര്യം ഒരുക്കാൻ ഒരു ടിവി വേണമെന്ന് ഹാരിസ് വാട്‌സാപ്പ് സ്റ്റാറ്റസിട്ടത് കണ്ടാണ്‌ എസ്എഫ്ഐ സഹായമെത്തിച്ചത്‌.

എസ്എഫ്ഐ കെെമാറിയ ടിവി കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഹാരിസ് സ്വീകരിച്ചിരുന്നു. ഇവരുടെ രാഷ്ട്രീയം മറക്കാതെയുള്ള സാമൂഹ്യപ്രവര്‍ത്തനം പല മാധ്യമങ്ങളിൽ വാർത്തയാവുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News