രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ നാലുലക്ഷം കടന്നു ; 13000 കടന്ന് മരണം

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ നാലുലക്ഷം കടന്നു. മരണം 13,000ൽ ഏറെ. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 15,413 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 306 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 13254 ആയി. രാജ്യത്ത് ഇതുവരെ 4,10,461 പേര്‍ക്കാണ് രോഗം സ്ഥിരാകരിച്ചിട്ടുള്ളത്. ഇതില്‍ 1,69,451 പേരാണ് ചികിത്സയിൽ ഉള്ളത്

രോ​ഗികള്‍ മൂന്നുലക്ഷത്തിൽനിന്ന്‌ നാലുലക്ഷമായത്‌ എട്ട് ദിവസംകൊണ്ട്. അടച്ചിടല്‍ ഇളവ് നല്കിയ ജൂൺ എട്ടിനുശേഷമുള്ള 12‌ ദിവസത്തിനിടെ 1.43 ലക്ഷത്തിലേറെ രോ​ഗികള്‍, 5800ൽ ഏറെ മരണവുമായിരുന്നു രാജ്യത്ത് ഉണ്ടായത്.

പ്രതിദിന രോഗബാധ ഇന്നലെയും പതിനാലായിരം കടന്നിരുന്നു. രോഗ വ്യാപനം വേഗത്തിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാകാന്‍ പത്തു ദിവസമെടുത്തപ്പോള്‍ മൂന്നു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാകാനെടുത്തത് എടുത്തത് എട്ടു ദിവസം മാത്രം. അതേസമയം രോഗ മുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാണ്. 54 ശതനമാനത്തിന് മുകളില്‍ ആളുകള്‍ രോഗമുക്തി നേടി.

അതേസമയം മുംബൈയിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവർക്ക് വീടുകളിൽ ക്വാറന്റീൻ സംവിധാനമാകാമെന്ന് പുതിയ തീരുമാനം.

കൊവിഡ് പരിശോധനയിൽ രോഗമെന്നുണ്ടെന്ന് സ്ഥിരീകരിച്ചാലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാമെന്ന പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ നഗരത്തിലെ ആശുപത്രികളിൽ 34 ശതമാനം കിടക്കകൾ ഒഴിവുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പും മുംബൈ മുനിസിപ്പൽ കോർപറേഷനും വ്യക്തമാക്കി. ഗുരുതരാവസ്ഥയിൽ ചികിത്സ ലഭിക്കാതെ നിരവധി മരണങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാല്‍ ധാരാവിപോലുള്ള മുംബൈയിലെ ചേരികളിൽനിന്ന് കോവിഡ് ഭീഷണി അകലാൻ തുടങ്ങിയപ്പോൾ നഗരത്തിലെ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുകയാണ്. കോവിഡ് വ്യാപനം കാരണം നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിലെ അയ്യായിരത്തിലധികം ബഹുനില കെട്ടിടങ്ങളാണ് ഇതിനകം മുദ്ര വച്ചിരിക്കുന്നത് .

മഹാരാഷ്ട്രയിലെ പൂനെയിൽ 24 മണിക്കൂറിനുള്ളിൽ 542 പേർക്കാണ് കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുണെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 14,292 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here