അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി കണ്ണൂർ വിമാനത്താവളത്തില്‍ പിടിയിലായി

കൊവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കള്ളക്കടത്ത്.

ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഉസ്മാനാണ് വലയിലായത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് അർദ്ധരാത്രി എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വർണം കടത്താൻ ശ്രമം നടന്നത്.

കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസ്, കെ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here