യുഎഇയില്‍ നിന്ന് ഓര്‍മയുടെ ഫ്ലൈറ്റ് ഇന്ന്; യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തു

യുഎഇ യിലെ സാമൂഹിക കൂട്ടായ്മയായ ഓര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് പുറപ്പെടുന്ന
ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തു.

ദുബായ് ദേര ട്രാവല്‍സില്‍ നടന്ന ചടങ്ങിലാണ് ടിക്കറ്റുകള്‍ വിതരണം ചെയ്തത്. വൈകിട്ട് അഞ്ചരക്കാണ് ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് ഓര്‍മയുടെ നേതൃത്വത്തില്‍ വിമാനം പുറപ്പെടുന്നത്.

നൂറ്റി എണ്‍പത് യാത്രക്കാരെ തീര്‍ത്തും സൌജന്യമായാണ് ഓര്‍മ്മ കൂട്ടായ്മ നാട്ടിലേക്ക് എത്തിക്കുന്നത്.
ഓര്‍മ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ എന്‍ കെ കുഞ്ഞഹമ്മദ്, എം പി മുരളി,
രാജന്‍ മാഹി, അബ്ദു റഹിമാന്‍, സുധീഷ്‌ ദേര ട്രാവല്‍സ്, അബ്ദുല്‍ റഷീദ്, അനീഷ്‌, രാകേഷ്, ശ്രീകല, റിയാസ് കൂത്തുപറമ്പ്, ദിലീപ്, അന്‍വര്‍ ഷാഹി, അഷറഫ് പ്രദീപ്‌, എന്നിവര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കി.

ഒരു വിദേശ രാജ്യത്ത് നിന്ന് ഒരു കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യമായാണ് കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ പൂര്‍ണ്ണമായും സൌജന്യമായി നാട്ടിലേക്ക് എത്തിക്കുന്നത്.

കൂടുതല്‍ പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഓര്‍മ്മ പ്രവര്‍ത്തകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News