ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗ്

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്ഥാവനയ്‌ക്കെതിരെ മുസ്ലീം ലീഗും രംഗത്ത്.

ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരായ പരാമര്‍ശം മുല്ലപ്പള്ളിക്ക് ഒഴിവാക്കാമായിരുന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. പദവിക്ക് നിരക്കാത്ത് പ്രസ്ഥാവനയാണ് മുല്ലപ്പള്ളി നടത്തിയതെന്നും കെപിഎ മജീദ് പറഞ്ഞു.

കെകെ ശൈലജയ്‌ക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അതൃപ്തി പ്രകടമായിരുന്നു പ്രസ്ഥാവനയില്‍ കെപിസിസി പ്രസിഡണ്ടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും കോണ്‍ഗ്രസ് യുഡിഎഫ് ക്യാമ്പില്‍ നിശബ്ദദയായിരുന്നു പ്രതികരണം.

പ്രതികരണം ഗ്രൂപ്പ് പോരിന് ഇന്ധനമാക്കാനുള്ള സൂചനകളും കോണ്‍ഗ്രസിനുള്ളില്‍ പ്രകടമായി കണ്ടുതുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here