കോൺഗ്രസിനുള്ള ശവപ്പെട്ടി കേരളത്തിലെ സ്ത്രീകൾ തന്നെ പണിയുമെന്ന് ഷാഹിദ കമാൽ

കോൺഗ്രസിനുള്ള ശവപ്പെട്ടി കേരളത്തിലെ സ്ത്രീകൾ തന്നെ പണിയുമെന്ന് വനിതാകമ്മീഷനംഗവും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ഷാഹിദ കമാൽ.

ലോകം ആധരിച്ച ഒരു വനിതാ മന്ത്രിയെ കെപിസിസി പ്രസിഡന്റ് അധിക്ഷേപിച്ചപ്പോൾ കോൺഗ്രസിലെ വനിതാ നേതാക്കളുടെ നാവ് പണയംവെച്ചൊ എന്നും ഷാഹിദ കമാൽ ചോദിച്ചു.

ഇത്രയും സ്ത്രീ വിരുദ്ധമുഖമുള്ള നേതാക്കൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും കാണില്ലെന്ന് തന്റെ 25 വർഷത്തെ കോൺഗ്രസ് ബന്ധത്തിലെ അനുഭവമാണെന്നും ഷാഹിദാ കമാൽ പറഞ്ഞു.

കോൺഗ്രസിന്റെ മ്ലേച്ഛമായ നിലപാടു മൂലമാണ് സ്ത്രീകൾ ഉൾപ്പടെ കോൺഗ്രസ് വിടുന്നതെന്ന് ഷാഹിദ കമാൽ ചൂണ്ടി കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here