തലസ്ഥാനത്ത് രോഗ വ്യാപന സാധ്യത ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാനത്ത് രോഗ വ്യാപന സാധ്യത ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.മാനദണ്ഡം പാലിക്കാതെയുള്ള സമരങ്ങൾ അനുവദിക്കില്ലെന്നും ഡൽഹിയെ പോലെ തിരുവനന്തപുരത്തെ ആക്കാൻ ശ്രമിക്കുന്നവർ ആ ചിന്ത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഒാട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടിക പുറത്ത് വന്നു.
തലസ്ഥാന നഗരത്തിൽ 49 പേരാണ് കൊവിഡ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച 12പേരും.

ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ജില്ലയിൽ. അതേസമയം തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടിക പുറത്ത് വന്നു. പ്രസ്ഥീകരിച്ച പട്ടിക സങ്കീർണ മാണ്.മെയ്മാസം മുപ്പത് മുതൽ ജൂണ്‍ 19 വരെയുള്ള പട്ടികയാണ് പുറത്ത് വന്നത്. 20തോളം സ്ഥലങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.

എന്നാൽ തലസ്ഥാനത്ത് രോഗ വ്യാപന സാധ്യത ഇല്ലെന്നും അതീവ ജാഗ്രതയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.

സാമൂഹിക അകലം പാലിക്കാതെയും കൊറോണ മാനദണ്ഡം പാലിക്കാതെയുള്ള സമരങ്ങൾ തലസ്ഥാനത്ത് അനുവദിക്കില്ലെന്നും ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം വിലക്കിയിട്ടില്ലെന്നും നാളെ കോർപ്പറേഷൻ അധികൃതരുടെയും എം എൽ എ മാരുടെയും യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here