സ്പാനിഷ് ലീഗ്; കിരീട പോരാട്ടത്തില്‍ ബാ‍ഴ്സലോണയെ പിന്തള്ളാന്‍ റയല്‍ മാഡ്രിഡിന് സുവര്‍ണാവസരം

സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ ബാ‍ഴ്സലോണയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ റയല്‍ മാഡ്രിഡിന് സുവര്‍ണാവസരം. ഇന്നു രാത്രി 1.30നു റയൽ സോസിദാദിനെതിരെ ജയിച്ചാൽ റയലിനു പോയിന്‍റ് പട്ടികയിൽ ബാ‍ഴ്സയ്ക്ക് ഒപ്പമെത്താം.

പോയിന്‍റ് നില ഒപ്പമാണെങ്കിലും ഇരുടീമുകളും തമ്മിലുള്ള മത്സരത്തിലെ ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ റയല്‍ ഒന്നാം സ്ഥാനക്കാരാകും. സെവിയ്യയ്ക്കെതിരെ ഗോളില്ലാ സമനില വഴങ്ങിയതോടെയാണ് ബാ‍ഴ്സ കിരീടപ്പോരിൽ റയലിനു സുവർണാവസരം നല്‍കിയത്.

30 കളികളിൽ ബാ‍ഴ്സയ്ക്ക് ഇപ്പോൾ 65 പോയിന്‍റും .29 കളികളിൽ നിന്നായി റയലിന് 62 പോയിന്‍റുമാണുള്ളത്. ബാ‍ഴ്സയ്ക്ക് ഇനി 8 മത്സരങ്ങളാണു ബാക്കിയുള്ളത്; റയലിന് ഒൻപതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News