കണ്ണൂരില്‍ രോഗികളുടെ എണ്ണം വർധിക്കുന്നു; അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ പുതുതായി അഞ്ച് കോവിഡ്‌ ആശുപത്രികൾ കൂടി സജ്ജമാക്കും. 830 പേരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ് അടിയന്തിരമായി ഒരുക്കുന്നത്. അതെസമയം കൊവിഡ്‌ ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് കണ്ണൂർ ഗവർന്മെന്റ് മെഡിക്കൽ കോളേജ് സുപ്രണ്ട് അറിയിച്ചു.

അഞ്ച് പ്രത്യേക കോവിഡ്‌ ആശുപത്രികളിലായി 830 ബഡ്ഡുകളാണ് കണ്ണൂർ ജില്ലയിൽ പുതുതായി സജ്ജമാക്കുന്നത്.കോവിഡ്‌ പ്രാഥമിക ചികിത്സയ്ക്കായി ഈ ആശുപത്രികൾ ഉപയോഗപ്പെടുത്തും.പരിയാരം ആയുർവേദ കോളേജ് ആശുപത്രി,തളിപ്പറമ്പ സഹകരണ ആസ്പത്രി പഴയ കെട്ടിടം,പാലയാട് ഡയറ്റ് ഹോസ്റ്റൽ,അഞ്ചരക്കണ്ടി എന്ജിനീയറിങ് കോളേജ്,കണ്ണൂർ സ്പോർട് ഹോസ്റ്റൽ എന്നിവയാണ് കോവിഡ്‌ ആശുപത്രികളാക്കി മാറ്റുന്നത്.

ഈ ആശുപത്രികളിൽ തീവ്ര പരിചരണം ആവശ്യമില്ലാത്ത കോവിഡ്‌ രോഗികളെയായിരിക്കും ചികിത്സിക്കുക തിങ്കളാഴ്ച ആശുപത്രികൾ പ്രവർത്തിച്ചു തുടങ്ങും.ജില്ലയിൽ കൊവിഡ്‌ പ്രതിരോധ പ്രവർത്ഥനകൾ ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി കണ്ണൂർ റീജിണൽ ലാബിൽ തിങ്കളാഴ്ച മുതൽ സ്രവ പരിശോധന ആരംഭിക്കും.

അതെ സമയം കോവിഡ്‌ ബാധിച്ചു മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് മതിയായ ചികിത്സ ലഭിച്ചില്ല എന്ന ആരോപണത്തിൽ കണ്ണൂർ ഗവർണമെന്റ് മെഡിക്കൽ കോളേജ് വിശദീകരണ വാർത്താ കുറുപ്പ് പുറത്തിറക്കി. ആരോപണം വസ്തുതാ വിരുദ്ധമാണെന്നും മരിച്ച സുനിലിന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മികച്ച ചികിത്സയാണു നൽകിയതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കെ എം കുര്യാക്കോസും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപും വ്യക്തമാക്കി.

അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും എത്തിയ സുനിലിന് ഒരു ഡോസിന് മുപ്പതിനായിരം രൂപ വില വരുന്ന ഇൻജക്ഷൻ ഉൾപ്പെടെയാണ് നൽകിയതെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel