‘ആര്‍ട്ടിസ്റ്റ്’; കൊവിഡ് കാലത്തെ കലാപ്രവര്‍ത്തകരുടെ ദുരിതം കഥാതന്തുവാക്കി വിനോദ് കോവൂരിന്റെ ഹ്രസ്വചിത്രം

രാജ്യത്ത് ഏത് മേഖലകള്‍ സജീവമായാലും ഏറ്റവും ഒടുവില്‍ മാത്രം സജീവമാകാന്‍ സാധ്യതയുള്ള മേഖലയാണ് കലാസാംസ്കാരികരംഗം. അതുകൊണ്ടുതന്നെ ആ മേഖലയിലുള്ള ഞങ്ങളേപ്പോലുള്ളവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാവാനാണ് ഏറ്റവും വൈകുക..

കാരണം കലയും സാഹിത്യവുമൊക്കെ ഒരു സര്‍ക്കാര്‍ ബഡ്ജറ്റു രൂപീകരണ കാലത്തുപോലും ഏറ്റവും അവസാന പരിഗണനലഭിക്കുന്ന തരത്തിലാണല്ലോ നമ്മുടെ സമൂഹം സെറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ പോലും കിട്ടാത്തവരുണ്ട്.

സമൂഹം സത്യങ്ങളറിയണം.പതിനായിരക്കണക്കിനു കലാപ്രവര്‍ത്തകര്‍ വന്‍ ദുരിതത്തിലാണ്. ഭക്ഷണത്തിനു ദുരിതമില്ലെന്നേയുള്ളൂ…മറ്റനവധി കടബാധ്യതകളിലാണവര്‍.

അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും പൊതുജനം ഒരുമിച്ചുകൂടിയുള്ള സാംസ്കാരിക പരിപാടികളും പാട്ടും നൃത്തവും നാടകവുമൊന്നും ഉണ്ടാവുമെന്നു കരുതരുത്.

കലാപ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ ലൈവ് പരിപാടികള്‍ വെച്ചെങ്കിലും അവര്‍ക്ക് കുറച്ചു പണം അക്കൗണ്ടില്‍ ഇട്ടുകൊടുക്കാന്‍ ഏവരും പരിശ്രമിക്കുക..എന്റെ പ്രിയ സുഹൃത്തും M80 മൂസ ഫെയിമുമായ ശ്രീ വിനോദ് കോവൂരിന്റെ ഈ ഷോട്ട് ഫിലിം കേരളത്തിലെ കലാപ്രവര്‍ത്തകരുടെ സകലദുരിതങ്ങളും സുവ്യക്തമായിപ്പറഞ്ഞിട്ടുണ്ട്..കാണുക.വളരേ ചെറിയസമയം മതി.

ദുരഭിമാനംകൊണ്ട് സത്യം പറയാനോ മറ്റു ജോലികള്‍ക്കു പോവാനോ കഴിയാത്ത ഒരുപാട് പ്രശസ്തരായ കലാപ്രവര്‍ത്തകര്‍ പോലും വന്‍ ദുരിതത്തിലാണ്.ഈ ഫിലിം കാണൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News