മുല്ലപ്പള്ളി പറയുന്നത് കോണ്‍ഗ്രസ് നിലപാട്; ആരോഗ്യമന്ത്രിയെ അപമാനിച്ച മുല്ലപ്പള്ളിയെ ന്യായീകരിച്ച് ചെന്നിത്തല

ആരോഗ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും രംഗത്ത്.

പറയാനുള്ളതെല്ലാം ചെന്നിത്തല പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നുമാണ് ചെന്നിത്തലയുടെ മറുപടി.

ഇത് കോണ്‍ഗ്രസ് നിലപാടാണോ എന്ന ചോദ്യത്തിന് മുല്ലപ്പള്ളി കെപിസിസി പ്രസിഡണ്ടെണെന്നും കോണ്‍ഗ്രസിന്‍റെ നിലപാട് പറയുക അദ്ദേഹമാണെന്നുമാണ് ചെന്നിത്തല പ്രതികരിച്ചത്.

ആരോഗ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡണ്ടിന്‍റെ പരാമര്‍ശം കോണ്‍ഗ്രസ് നിലപാടാണെന്ന് പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു ചെന്നിത്തല.

അധിക്ഷേപ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി മാപ്പുപറയേണ്ടതില്ലെന്നുമാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി ചെന്നിത്തലയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കൊവിഡ് കാലത്ത് പാടില്ലാത്തതായിരുന്നുവെന്നും ചെന്നിത്തല.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഒറ്റയ്ക്ക് തട്ടിയെടുക്കുവെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here