യുഎഇ ‘ഓര്‍മ്മ’ യുടെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു

യുഎഇയിലെ സാംസ്‌കാരിക സാമൂഹിക കൂട്ടായ്മയായ ഓര്‍മ്മയുടെ നേതൃത്വത്തില്‍ സൗജന്യ ചാര്‍ട്ടേഡ് വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു. 183 പ്രവാസി മലയാളികളെ തീര്‍ത്തും സൗജന്യമായാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് എത്തിച്ചത്.

ഇതാദ്യമായാണ് ഒരു സാംസ്‌കാരിക സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്ന് സൗജന്യമായി ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിച്ചത്.

180 പേരും മൂന്നു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 183 യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ദുബായില്‍ നിന്ന് കണ്ണൂരിലെക്കാണ് വിമാനം. ഓര്‍മ്മ പ്രവര്‍ത്തകരുടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് യാത്ര യാതാര്‍ത്ഥ്യമായത്.
സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്ന അര്‍ഹരായ ആളുകളെയാണ് യാത്രക്കായി തിരഞ്ഞെടുത്തത്.

ഓര്‍മ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ എന്‍ കെ കുഞ്ഞഹമ്മദ്, എം പി മുരളി, മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ രാജന്‍ മാഹി, അബ്ദു റഹിമാന്‍, സുധീഷ് ദേര ട്രാവല്‍സ്, അബ്ദുല്‍ റഷീദ്, അനീഷ്, രാകേഷ്, ശ്രീകല, റിയാസ് കൂത്തുപറമ്പ്, ദിലീപ്, അന്‍വര്‍ ഷാഹി, അഷറഫ് പ്രദീപ്, എന്നിവര്‍ നേതൃത്വം കൊടുത്തു.

ഒരു വിദേശ രാജ്യത്ത് നിന്ന് ഒരു കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യമായാണ് കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ  ചാര്‍ട്ടേഡ് വിമാനത്തില്‍ പൂര്‍ണ്ണമായും സൗജന്യമായി നാട്ടിലേക്ക് എത്തിക്കുന്നത്. കൂടുതല്‍ പ്രവാസി മലയാളികളെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഓര്‍മ്മ പ്രവര്‍ത്തകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News