‘വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്’; പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തിക്കും

കൊവിഡ് അതിജീവനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് വീടുകളിലെത്തിക്കുന്നു. ‘വീട്ടുമുറ്റത്തൊരു സ്‌കൂള്‍ മാര്‍ക്കറ്റ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് കോഴിക്കോട് നിര്‍വഹിച്ചു. നടക്കാവിലെ വീടുകളില്‍ പoനോപകരണങ്ങള്‍ വിതരണം ചെയ്തായിരുന്നു തുടക്കം.

ത്രിവേണി ഔട്ട്‌ലെറ്റുകള്‍ക്കായിരിക്കും വിതരണത്തിന്റെ മേല്‍നോട്ടം. കോവിഡ് കാലത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ത്രിവേണി സ്‌കൂള്‍ മാര്‍ക്കറ്റുകളില്‍ എത്തിപ്പെടാനാവാത്തത് പരിഗണിച്ചാണ് വീടുകളിലേക്ക് വിതരണം വ്യാപിപ്പിച്ചതെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

നോട്ട് ബുക്ക്, സ്‌കൂള്‍ ബാഗ്, കുട, തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും ലഭ്യമാകും. പൊതു വിപണിയിലേതിനേക്കാല്‍ 40 ശതമാനം വരെ വിലക്കുറവില്ലാണ് വിൽപ്പന.

ഇതിനു പുറമെ ‘സ്‌കൂള്‍ വണ്ടി’ ‘നോട്ട് ബുക്ക് വണ്ടി’ എന്നീ പേരുകളില്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ മാര്‍ക്കറ്റുകളും കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി സഹായകമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News