പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം

അങ്കമാലിയില്‍ പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിസ്തയിലാണ് കുഞ്ഞ്.

കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ ഷൈജു കാലില്‍ പിടിച്ച് കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്.

54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷനിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ആദ്യം കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.

അസ്വാഭാവികത തോന്നിയതിനാല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News