കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍

മന്ത്രി വി എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍. മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.

എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന അദ്ദേഹവും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും ഈ മാസം 15 ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.

തൃശ്ശൂർ കോർപ്പറേഷൻ ഓഫീസില്‍ നടന്ന യോഗത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരിയും പങ്കെടുത്തത്. കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News