രാജ്യത്തെ ജനങ്ങളെ പരിഹസിച്ച് കേന്ദ്രം; തുടർച്ചയായ 16ാം ദിവസവും ഇന്ധനവില കൂട്ടി

മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ജനതയെ പരിഹസിച്ച് രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർത്തി കേന്ദ്രം. തുടർച്ചയായ 16ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് പെട്രോളിന് 33 പെസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോൾ വില 81 രൂപ കടന്നു. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 രൂപയും ഡീസലിന് 8 രൂപ 98 പൈസയുമാണ് വില കൂടിയത്.

തുടർച്ചയായി പതിനാറാം ദിവസവും‌ വില കൂട്ടിയതോടെ രാജ്യതലസ്ഥാനത്ത് പെട്രോൾ വില 19 മാസത്തെ ഉയർന്ന നിരക്കിലാണ്. ഡീസൽവില എക്കാലത്തെയും ഉയർന്ന നിലയിലാണ്.
.
നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തുമ്പോൾ അന്താരാഷ്‌ട്ര തലത്തിൽ വീപ്പയ്‌ക്ക്‌ 100 ഡോളറായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. വീപ്പയ്‌ക്ക്‌ 42 ഡോളറായി വില കുറഞ്ഞെങ്കിലും രാജ്യത്തെ എണ്ണ വിലയിൽ അത്‌ പ്രതിഫലിക്കുന്നില്ല. അന്താരാഷ്‌ട്ര തലത്തിൽ എണ്ണവില കുറഞ്ഞ സന്ദർഭങ്ങളിൽ ഒരിക്കലും വില കുറയ്‌ക്കാൻ തയ്യാറായിട്ടില്ല.

ജൂൺ 10 ന്‌‌ വീപ്പയ്‌ക്ക് 41.18 ഡോളറായിരുന്നു. 12നും 15നും യഥാക്രമം വീപ്പയ്‌ക്ക്‌ 38.54 ഡോളറും 39. 44 ഡോളറുമായി. എന്നാൽ, ഈ ദിവസങ്ങളിലെല്ലാം എണ്ണ കമ്പനികൾ ഇന്ധനവില കൂട്ടി. രാജ്യവ്യാപക അടച്ചുപൂട്ടൽ മൂലം 82 ദിവസത്തോളം ഇന്ധനവില പരിഷ്‌ക്കരിച്ചിരുന്നില്ല. ജൂൺ ഏഴ് മുതൽ‌ ഇടതടവില്ലാതെ വില വർധിപ്പിക്കുകയാണ്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News