രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികള്‍; സുരക്ഷ കർശനമാക്കി

രാജ്യതലസ്ഥാനത്ത് വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരിൽ നിന്ന് ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ദില്ലിയിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ വാഹന പരിശോധന കർശനമാക്കി.

ഭീകരർ ട്രക്കിൽ തന്നെ ദില്ലിയിലെത്തണം എന്നില്ലെന്നും വഴിയിൽ വച്ച് വാഹനം മാറാമെന്നും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഭീകര സംഘത്തിലെ രണ്ടോ മൂന്നോ പേർ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നും വിവരമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here