
കിളിമാനൂരിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മാറമ്പ ള്ളിക്കുന്നത്തുകര പാലച്ചോട്ടുപറമ്പില്‍ ഷിബു ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇയാള്‍ അഞ്ച് വര്‍ഷമായി കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിക്ക് നേരെ പീഡിനമുണ്ടായത്.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാര്‍, എസ്.ഐ പ്രൈജു, എ.എസ്.ഐ സാജു, സി.പി.ഒ മാരായ റിയാസ്, സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡു ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here