സിബിഎസ്ഇ- പ്ലസ്‌ടു പരീക്ഷ; അന്തിമ തീരുമാനം ഇന്നുണ്ടാകും

സിബിഎസ്ഇ- പ്ലസ്‌ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള നിർദ്ദേശത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

രാജ്യത്ത് കൊവിഡ് ബാധ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ നാളെ മറുപടി നല്‍കണമെന്ന് സിബിഎസ്ഇക്ക് സുപ്രീംകോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പിന് പകരം ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News