രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4.25 ലക്ഷം കടന്നു; 14821 പുതിയ കൊവിഡ് ബാധിതർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലേകാല്‍ ലക്ഷം കടന്നു. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 14821 പേർക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രോഗിക‍ളുടെ എണ്ണം 425282 ലേക്കെത്തി.

24 മണിക്കൂറിനുള്ളിൽ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്. 445 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13699 ആയി.

രാജ്യത്ത് നിലവിൽ 174387 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 237196 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 55.77 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News