നടി ആക്രമിക്കപ്പെട്ട കേസ്; പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും

നടി ആക്രമിക്കപ്പെട്ട കേസില്‍, പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരമാണ് ഇന്ന് തുടങ്ങുന്നത്.

വിസ്താരം മൂന്ന് ദിവസം നീണ്ടുനില്‍ക്കുമെന്നാണ് സൂചന. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെ കൊവിഡ് വ്യാപകമായതോടെ വിചാരണ നടപടികളും തടസ്സപ്പെടുകയായിരുന്നു.

മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.

നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍ ,സംവിധായകന്‍ ലാലിന്റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here