കൊവിഡ് പ്രതിരോധം; പൊലീസിന് ആദരവുമായി സംവിധായകൻ റോഷൻ ആൻഡ്രൂസും സംഘവും

കൊവിഡ് പ്രതിരോധത്തിലെ മുൻനിര പോരാളികളായ പൊലീസിന് ആദരവുമായി സംവിധായകൻ റോഷൻ ആൻഡ്രൂസും സംഘവും. കൊച്ചിയിലെ ടേണിങ് പോയിന്റ് അക്കാദമിയിൽ നടന്ന യോഗ വാരാചരണത്തിന്റെ ഉദ്ഘാടന വേളയിലാണ് കൊച്ചി നഗരത്തിലെ പോലീസ് സേനയ്ക്ക് ആദരമർപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സൗജന്യ യോഗ പരിശീലനത്തിനും ചടങ്ങിൽ തുടക്കമിട്ടു.

കൊവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം തോളോട് തോൾ ചേർന്നാണ് സംസ്ഥാനത്തെ പോലീസ് സേനയും പ്രവർത്തിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കത്തിനും യോഗയിലൂടെ പരിഹാരം കാണാൻ ആണ് സംവിധായകൻ റോഷൻ ആൻഡ്രൂസും സംഘവും ടേണിങ് പോയിന്റ് അക്കാദമിയിലൂടെ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിര പോരാളികളായ പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യമായാണ് യോഗാ പരിശീലനം ടേണിങ് പോയിന്റ് അക്കാദമി നൽകുന്നതെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു.

ശരീരത്തിനൊപ്പം മനസ്സിന്റെ ആരോഗ്യം കൂടി സംരക്ഷിക്കുന്ന ഒന്നാണ് യോഗ. തുടർച്ചയായി യോഗ പരിശീലിക്കുന്നത് വഴി സമ്മർദ്ദത്തെയും വിഷാദത്തെയും അതിജീവിക്കാൻ കഴിയുമെന്ന് പനമ്പിള്ളി ടേണിങ് പോയിന്റ് അക്കാദമിയിലെ യോഗാധ്യാപകൻ ബിജു ദേവൻ പറഞ്ഞു.

പൊലീസിന് വേണ്ടി കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് ഐജി വിജയ് സാഖറെയാണ് ടേണിങ് പോയിന്റ് അക്കാദമിയുടെ ആദരം ഏറ്റുവാങ്ങിയത്. ഡിസിപി പൂങ്കുഴലി, കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News