കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് ഗള്‍ഫ് മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത

സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസി മലയാളികളെ നാട്ടില്‍ എത്തിച്ച കൈരളി ടിവിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു ഗള്‍ഫ്‌ മാധ്യമങ്ങള്‍.

യു എ ഇ യിലെ പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഗള്‍ഫ്‌ ന്യൂസ്‌ വലിയ പ്രാധാന്യത്തോടെയാണ് കൈരളി ടിവിയുടെ ഈ സംരംഭത്തെ വിലയിരുത്തിയത്.

വിശദമായ റിപ്പോര്‍ട്ടാണ് ഗള്‍ഫ്‌ ന്യൂസ്‌ നല്‍കിയത്. ദുരിതകാലത്ത് പ്രവാസികള്‍ക്ക് കൈത്താങ്ങായ കൈരളി ടിവിയുടെ സാമൂഹിക പ്രതിബദ്ധതയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആദ്യമായാണ് ഗള്‍ഫില്‍ നിന്ന് തീര്‍ത്തും സൌജന്യമായി ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസി മലയാളികളെ നാട്ടില്‍ എത്തിക്കുന്നത്.

കൈരളി ടിവി ചെയര്‍മാന്‍ മമ്മുട്ടിയും മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും നേതൃത്വം കൊടുക്കുന്ന ഈ ഉദ്യമം അങ്ങേയറ്റം പ്രയാസത്തിലായ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News