ഇന്ത്യ-ചൈന സംഘര്‍ഷം: കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുന്നു; ചര്‍ച്ച ജൂണ്‍ 6 ലെ ധാരണയിലൂന്നി

ഇന്ത്യ ചൈന സംഘർഷത്തിൽ അയവുണ്ടാക്കാൻ കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു. ജൂൺ ആറിലെ ധാരണ പാലിക്കുന്നതിൽ ഊന്നിയാകും ചർച്ച. ചുഷൂൽ മോൾഡോയിലെ ചൈനീസ് വശത്താണ് ചർച്ച നടക്കുന്നത്.

സംഘർഷം ഉണ്ടായ ശേഷം ആദ്യമായാണ് കമാണ്ടർ തല ചർച്ച. മേജർ തല ചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഇന്ത്യ ചൈന സംഘർഷവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രംഗത്തെത്തി.

ഇന്ത്യ ചൈന അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണകളുണ്ടെങ്കിലും ഇരു രാജ്യങ്ങളും പരസ്പര വിശ്വാസത്തിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് ശേഷം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ഇരു കൂട്ടരും അതിർത്തിയിൽ വൻ തയ്യാറെടുപ്പുകൾ നടത്തുന്നത് ഇതിന്റെ കൂടി തെളിവാണ്. ഇതിനിടെയാണ് കമാണ്ടർ തല യോഗം.

കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ രക്ത രൂക്ഷിതമായ ഏറ്റുമുട്ടലിന് ശേഷം ഇത് ആദ്യം, അതിർത്തി അശാന്തമായ ശേഷം രണ്ടാം തവണ. ജൂണ് ആറിന് ഇരു രാജ്യങ്ങളുടെയും കമാൻഡർമാർ യോഗം ചേർന്ന് കൈകൊണ്ട തീരുമാനങ്ങൾ അതിർത്തി പ്രശ്‌നത്തിൽ അയവുണ്ടാക്കാൻ ഉതകുന്നതായിരുന്നു.

എന്നാൽ സംഘർഷം ഉണ്ടായതോടെ ഈ ധാരണകൾ പാളി. ഈ സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്. നേരത്തെ മേജർ തല ചർച്ചകൾ നടന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ചുഷൂൽ മോൾഡോയിലെ ചൈനീസ് ഭാഗമാണ് ചർച്ചാ വേദി.

മെയ് 5ന് മുൻപുണ്ടായ തൽസ്ഥിതി നിലനിർത്തുക, ഇതിനായി സേനാ പിൻമാറ്റം ഉറപ്പാക്കുക, സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കുക ഗൽവാനിൽ ഉണ്ടായത് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുക എന്നിവയിൽ ഊന്നിയാകും ചർച്ച.

ലേയിലെ 14 കോർപ്‌സ് കമാണ്ടർ ഹരീന്ദർ സിംഗ് ആണ്ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത്.ദക്ഷിണ ഷീജിയാങ് മിലിറ്ററി തലവൻ മേജർ ജനറൽ ലിയു ലിൻ ആണ് ചൈനീസ് സംഘത്തെ നയിക്കുന്നത്.

ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിശ്രിയുടെ നേതൃത്വത്തിൽ നയതന്ത്ര തല ചർച്ചകളും ഈ ആഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ചൈന വിഷയത്തിൽ പ്രധാന മന്ത്രി കൈക്കൊണ്ട നിലപാടിനെ രൂക്ഷമായി വിമർശിക്കുന്നതാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രസ്താവന.

തെറ്റായ വിവരങ്ങൾ നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്.

നിലവിലെ പ്രതിസന്ധി വലുതാക്കരുത്. ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലർത്തണം. അതിൽ കുറഞ്ഞതെന്തും ചരിത്രപരമായ വഞ്ചനയായി മാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News