ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വിജയം

ഈരാറ്റുപേട്ട നഗരസഭയില്‍ ഇന്ന് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ യുഡിഫ് സ്ഥാനാര്‍ഥി നിസാര്‍ കുര്‍ബനി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ 4 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിസാര്‍ കുര്‍ബാനിക് ലഭിച്ചു.

ഇതോടു കൂടി ഈരാറ്റുപേട്ട നഗരസഭയിലെ കോണ്‍ഗ്രസ് – ലീഗ് – എസ് ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തുവന്നിരിക്കുന്നത്.

27 അംഗ നഗരസഭയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ലൈല പരീതിന് 11 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിസാര്‍ കുര്‍ബാനിക് 16 വോട്ടും ലഭിച്ചു.

യുഡിഎഫ് കരാര്‍ അനുസരിച്ച് ലീഗ് പ്രതിനിധിയായ വി എം സിറാജ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാതിരുന്നത് മുന്നണിക്കുള്ളിലും ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങളും സിറാജിനുള്ള പിന്തുണയും പിന്‍വലിച്ചു.തുടര്‍ന്ന് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പേ വി എം സിറാജ് രാജിവെച്ചു. ഈ ഒഴിവിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയെ ചെയര്‍മാനാക്കാനായി താന്‍ നേരിട്ട് എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച ചെയ്തു എന്നും അതിന്‍ പ്രകാരമാണ് എസ്ഡിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിട്ട് നിന്നത് എന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസിന്റെ വെളിപ്പെടത്തല്‍ വിവാദമായിരുന്നു. ഇതിന് എതിരെ കെപിസിസി നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇതിനിടെയാണ് വീണ്ടും എസ്ഡിപിഐ വോട്ടോടു കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചെയര്‍മാനാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here