കണ്ണപുരം പൊലീസ് സ്റ്റേഷനുനേരെ ആര്‍എസ്എസ് ആക്രമണം; എസ്ഐയുടെ കൈ തല്ലിയൊടിച്ചു, സിപിഐഎം നേതാക്കള്‍ക്കെതിരെ കൊലവിളി

കണ്ണൂര്‍: സിപിഐഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി കണ്ണൂരില്‍ ബിജെപി പ്രകടനം. കണ്ണപുരം പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു കൊലവിളി മുദ്രാവാക്യങ്ങളുമായി ബിജെപിയുടെ പ്രതിഷേധം. പോലീസുകാര്‍ക്ക് നേരെയും ബിജെപിക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. സിഐ ശിവന്‍ ചോടത്ത് ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

ബി ജെ പി നേതൃത്വത്തില്‍ കണ്ണപുരം പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് സിപിഐഎം നേതാക്കള്‍ക്ക് എതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. വീട്ടില്‍ കയറി വെട്ടുമെന്നായിരുന്നു ഭീഷണി.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ പിപി ഷാജറിനെ വെട്ടിക്കൊല്ലുമെന്നും കൊലവിളി മുഴക്കി.

പോലീസുകാര്‍ക്ക് എതിരേയും ആക്രമണം അഴിച്ചു വിട്ടു. കോവിഡ് മനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്താന്‍ കെട്ടിയ പന്തല്‍ നീക്കം ചെയ്യണമെന്ന് അവശ്യപ്പെട്ടപ്പോഴായിരുന്നു പോലീസുകാര്‍ക്ക് നേരെ ആക്രമണം.

കണ്ണപുരം സി ഐ ശിവന്‍ ചോടത്ത് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവന്‍, സാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസിനെ അക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഏഴു ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു.

നാല് പേര്‍ അറസ്റ്റിലായി.മണിയമ്പാറ ബാലകൃഷ്ണന്‍ (62), മൊട്ടമ്മലിലെ സുമേഷ് ചേണിച്ചേരി (35) മാട്ടൂല്‍ മൊത്തങ്ങ ഹൗസിലെ ബി ഹരിദാസന്‍ (27) ചെറുകുന്ന് അമ്പലപ്പുറത്തെ ബി നന്ദകുമാര്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News