
കൊല്ലം: പാമ്പുകളെ ഉപയോഗിച്ചാണ് താന്‍ ഉത്രയെ കൊന്നതെന്ന് മുഖ്യപ്രതി സൂരജിന്റെ 45 മിനിറ്റ് നീണ്ട കുറ്റസമ്മതമൊഴി വനം വകുപ്പ് രേഖപ്പെടുത്തി. മൂര്‍ഖനെ ഏനാത്ത് വെച്ച് സൂരജിന് കൈമാറുമ്പോള്‍ ഉത്രയെ കൊല്ലാനാണെന്ന് സുരേഷ് അറിഞ്ഞിരുന്നുവെന്നും സൂരജ് മൊഴിനല്‍കി. ഉത്രയെ തീണ്ടിയ മൂര്‍ഖന്‍ പാമ്പിന്റെ മുട്ടകളുടെ ചിത്രങ്ങളും പാമ്പിന്റെ പടചട്ടയും വനംവകുപ്പ് കണ്ടെത്തി.
തന്റെ സങ്കല്‍പ്പത്തിലെ ഭാര്യ ആവാന്‍ ഉത്രക്ക് കഴിഞ്ഞില്ലമാനസിക പൊരുത്തമില്ലായിരുന്നു. ദുര്‍വാശി,കുഞ്ഞിനെ നോക്കില്ലായിരുന്നു. ഡിവോഴ്‌സ് ചെയ്താല്‍ കുഞ്ഞിനെ നഷ്ടപ്പെടും സ്വത്ത് നഷ്ടപ്പെടും ഈ തിരിച്ചറിവിലാണ് ഉത്രയെ ഇല്ലാതാക്കാനുള്ള തോന്നല്‍ ഉണ്ടായത്.
അങ്ങനെ മേയ് 6ാം തീയതി പാമ്പിനെ എത്തിച്ച് കൊത്തിച്ചതെന്നുമാണ് സൂരജിന്റെ കുറ്റസമ്മത മൊഴി. ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചത് പണ്‍ അണലിയെ ഉപയോഗിച്ചായിരുന്നുവെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
പെണ്‍ അണലിയുടെ പല്ലിന്റെ അളവ് സുരേഷിന്റെ പക്കലുള്ള അണലിയുടെ ദൃശ്യങ്ങള്‍ വഴിയും അണലി കടിച്ച മുറിവിന് ചികിത്സിച്ച മൂന്ന് ആശുപത്രി രേഖകളില്‍ നിന്നും തിരിച്ചറിഞ്ഞു. കല്ലുവാതുക്കലിലെ ഒരു വീട്ടിലെ വിറകുപുരയില്‍ നിന്നാണ് അണലിയെ സുരേഷ് പിടികൂടിയത് ഈ വീട്ടുകാരും പാമ്പിനെ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു.
അതേ സമയം മൂര്‍ഖനെ ആലങ്കോട് വഞ്ചീയൂരിലെ ഒരു വീടിന്റെ പറമ്പില്‍ നിന്ന് ഏപ്രില്‍ 23ന് രാവിലെയാണ് സുരേഷ് പിടികൂടുന്നത് അടുത്ത ദിവസം 24.4.20 രാവിലെ 11നും 11.57 ഇടക്ക് മൂര്‍ഖനെ ഏനാത്ത് വെച്ച് 10000 രൂപ വാങി സൂരജിന് കൈമാറി. പാമ്പിനെ കൈമാറുന്നതിനിടെ 7 തവണ സൂരജും സുരേഷും ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും വനംവകുപ്പ് ശേഖരിച്ചു.
മൂര്‍ഖനെ സുരേഷ് ആലങ്കോട് വഞ്ചിയൂരില്‍ നിന്ന് പിടികൂടുമ്പോള്‍ 12 മുട്ടയും ഒപ്പം കണ്ടെടുത്തു ഇതില്‍ രണ്ട് മുട്ട പൊട്ടി പോയി. ബാക്കി 10 മുട്ട 10 ദിവസം കൊണ്ട് സുരേഷിന്റെ വീട്ടില്‍ വെച്ച് വിരിഞ്ഞു. ഇവയെ മേയ് 3 ന് അടുതല പാലത്തിനു താഴെ ഇത്തികരയാറ്റില്‍ വിട്ടതിന്റെ ചിത്രങ്ങളും വനംവകുപ്പ് കണ്ടെത്തി.
മാത്രമല്ല ആലങ്കോട് വാവ സുരേഷിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൂര്‍ഖന്‍പാമ്പ് പൊഴിച്ച പടം കണ്ടെത്തി ഇത് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് ശാസ്ത്രീയ പരിശോധനക്കയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here