അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്‍റെ നില ഗുരുതരം; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമെന്ന് ഡോക്ടര്‍മാര്‍

അങ്കമാലിയിൽ പിതാവിന്‍റെ മർദ്ദനമേറ്റ് ചികിത്സയില്‍ ക‍ഴിയുന്ന കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യുന്നതിനായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് തലച്ചോറിൽ ക്ഷതമേറ്റ നിലയില്‍ 54 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജില്‍ എത്തിച്ചത്. ശിശുക്ഷേമസമിതിയാണ് കുഞ്ഞിന്റെ ചികിത്സാ ചെലവ് വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here