കേരള സൈഗാളിന് യാത്രാമൊ‍ഴി; സംസ്കാരം രാവിലെ 11 മണിക്ക്

അന്തരിച്ച പ‍ഴയകാല നാടക, ചലച്ചിത്ര നടനും സംഗീതജ്ഞനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ സംസ്കാരം രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ നടക്കും.

കൊച്ചി പളളുരുത്തിയിലെ സ്വവസതിയില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി ഭാഗവതരെ വിശേഷിപ്പിച്ചിരുന്നത്.

ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. നിരവധി ചലച്ചിത്ര ഗാനങ്ങളില്‍ പാടിയിട്ടുണ്ട്. 15,000ത്തോളം വേദികളില്‍ നാടകം അവതരിപ്പിച്ചു. 1988 ല്‍ ഇറങ്ങിയ വൈസ് ചാൻസലർ ആണ് അവസാന സിനിമ. 2010ല്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലാണ് ഒടുവില്‍ പാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News