ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച കേസ്; 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി

കോഴിക്കോട് കൂത്താളിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച കേസിൽ 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലാണ് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. കേസില്‍ തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നവരെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ആരോ​ഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ മര്‍ദ്ദിച്ചതിന്‍റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

മുല്ലപള്ളിന്നെതിരെ വിമർശനം ഉന്നയിച്ചു എന്നതിന്റെ പേരിൽ ലിനിയുടെ ഭർത്താവ് സജിഷ് ജോലി ചെയ്യുന്ന ആശുപതിയിലേക്ക് മാർച്ച് നടത്തി സജീഷിന്‍റെ ജോലി തടസ്സപ്പെടുത്തുകയും ആരോഗ്യപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here