പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ആശാവഹകമെന്ന് ഡോക്ടര്‍മാര്‍

അങ്കമാലിയില്‍ പിതാവ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ശരീരം പ്രതികരിച്ചു തുടങ്ങിയിരുന്നു. കുഞ്ഞ് കണ്ണു തുറന്നതായും കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ടെന്നും കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്.

ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂര്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ അതീവ നിര്‍ണായകമാണെന്നും കുഞ്ഞിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കേണ്ടതുണ്ടെന്നും നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. 24 മണിക്കൂര്‍ കൂടി ഈ പുരോഗതി തുടരുകയാണെങ്കില്‍ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.

പിതാവിന്റെ ആക്രമണത്തില്‍ തലയില്‍ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ സമ്മര്‍ദ്ദമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരം വന്നു. തലച്ചോറില്‍ കട്ടപിടിച്ച രക്തം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായതോടെയാണ് ഇന്നലെ രാവിലെ തലയോട്ടിയില്‍ കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്.

ജൂണ്‍ പതിനെട്ടാം തീയതി പുലര്‍ച്ചെ പിതാവിന്റെ ആക്രമണത്തില്‍ തലയില്‍ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ സമ്മര്‍ദ്ദമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരം വന്നിരുന്നു.

നാലര മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 60 ദിവസത്തോളം പ്രായമായ കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്. ഓപ്പറേഷന്‍ കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി കണ്ണു തുറക്കാനും കരയാനും ശ്രമം തുടങ്ങിയിരുന്നു. ഇന്ന് രാവിലെയോടെ കുഞ്ഞ് കണ്ണു തുറക്കുകയും കരയുകയും ചെയ്യുന്നുണ്ട്.

ഇന്നലെ വരെ വേദന കൂടുമ്പോള്‍ മാത്രമാണ് കുഞ്ഞ് പ്രതികരിച്ചിരുന്നത്. എന്നാല്‍ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കിയതിന് ശേഷം ആരോഗ്യനിലയില്‍ മാറ്റം വന്നു തുടങ്ങി. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി തുടരുകയും അടുത്ത മണിക്കൂറികളില്‍ കൂടുതല്‍ പ്രതികരണം കുഞ്ഞില്‍ നിന്നുണ്ടായാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ ഷൈജു തോമസ് നിലവില്‍ റിമാന്‍ഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News