‘വെള്ളം’; ജയസൂര്യ-പ്രജേഷ് സെന്‍ വീണ്ടും ഒന്നിക്കുന്നു

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വെള്ളം”.

വെള്ളം എന്ന ചിത്രത്തില്‍ അനന്യ ആലപിച്ച “പുലരിയില്‍ അച്ഛന്റെ ” എന്ന ഗാനം പ്രശസ്ത താരം മഞ്ജു വാര്യര്‍ തന്റെ ഫേസ് പേജിലൂടെ പ്രകാശനം ചെയ്തു. ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായികയാവുന്നു.

ദിലീഷ് പോത്തന്‍,സിദ്ധിഖ്, ഇടവേള ബാബു,ജാഫര്‍ ഇടുക്കി,സന്തോഷ് കീഴാറ്റൂര്‍,നിര്‍മ്മല്‍ പാലാഴി,വിജിലേഷ്,ഉണ്ണി രാജ, സ്നേഹ പാലേരി,ശ്രുതി ജോണ്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ്‌,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

എഡിറ്റര്‍-ബിജിത്ത് ബാല, പ്രൊജക്റ്റ് ഡിസെെന്‍-ബാദുഷ,കോ പ്രൊഡ്യൂസര്‍-ബിജു തോരണത്തേല്‍, പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-അജയന്‍ മങ്ങാട്,മേക്കപ്പ്-ലിബിസണ്‍ മോഹനന്‍,കിരണ്‍ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിൻ ജോണ്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് – വിജേഷ് വിശ്വം,ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി,പ്രൊഡക്ഷന്‍ മാനേജര്‍-അഭിലാഷ് ,വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.പി. ആർ. ഒ – എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News