വിദേശ തൊഴില്‍ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

ഈ വര്‍ഷം മുഴുവന്‍ വിദേശ തൊഴില്‍ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. സുപ്രധാന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു. അതിവിദഗ്ധ തൊഴിലാളികള്‍ക്കുള്ള എച്ച്1ബി വീസകള്‍, ഹ്രസ്വകാല തൊഴിലാളികള്‍ക്കുള്ള എച്ച്2ബി വീസകള്‍, കമ്പനി മാറ്റത്തിനുള്ള എല്‍1 വീസകള്‍ എന്നിവയക്കാണ്് വിലക്ക്. നിലവില്‍ അമേരിക്കയിലുള്ളവര്‍ക്ക് ഈ വിലക്ക് ബാധകമാവില്ല.

നേരത്തെ ജൂണ്‍ മാസം വരെ വിസകള്‍ വിലക്കി ട്രംപ് ഉത്തരവിട്ടിരുന്നു. ഈ വിലക്കാണ് ഈ വര്‍ഷം മുഴുവന്‍ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാക്കിയത്. ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം ദോഷകരമായി ബാധിക്കും.

അതേസമയം അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 1,22,607 രോഗികള്‍ മരിച്ചു. ലോകത്ത് പുതുതായി 1,41,222 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 9179919 ആയി. ആകെ മരണം 473461 ആയി. ബ്രസീലില്‍ മരണം 51,400 കടന്നു. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here