പുൽവാമയിൽ ഭീകരരും സുരക്ഷ സൈന്യവും ഏറ്റുമുട്ടി; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലെ ബൻസോ മേഖലയിൽ ഭീകരരും സുരക്ഷ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.

പുൽവാമയിലെ ബൻസോ മേഖലയിലാണ് ഇന്നലെ അർധരാത്രി ഏറ്റുമുട്ടൽ തുടങ്ങിയത്. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരർ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. തുടർന്ന് സുരക്ഷ സേന തിരിച്ചടിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരരെ തിരിച്ചിറഞ്ഞിട്ടില്ല. പ്രദേശത്ത് ഇനിയും തീവ്രവാദികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel