പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

പ്രവാസികളുടെ യാത്ര സുരക്ഷിതമാക്കാൻ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് കേരളത്തിന്റെ ആവിശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം.

പരിശോധന ഗൾഫ് രാജ്യങ്ങളിൽ പ്രായോഗികം അല്ലെന്ന് എംബസികൾ അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി കേരള ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകി

പ്രവാസികളെ സുരക്ഷിതരായി മടക്കി എത്തിക്കാൻ യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗൾഫിലെ എമ്പസികളുമായി ചർച്ച നടത്തിയ വിദേശകാര്യ മന്ത്രാലയം കേരളം നിർദേശിച്ച ട്രൂനാറ്റ് പരിശോധന ആവിശ്യം തള്ളി.

പരിശോധന പ്രായോഗികം അല്ലെന്ന് എംബസികൾ അറിയിച്ചതായി വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന വിവരം അറിയിച്ചു. ഓരോ ഗൾഫ് രാജ്യങ്ങളിലും പരിശോധനയും നടപടി ക്രമങ്ങളും വ്യത്യസ്തം.

രോഗികളെ കണ്ടെത്താൻ ഖത്തറിൽ മൊബൈൽ ആപ്പ് ഉണ്ട്. അത് ഉപയോഗിക്കാം ഒമാൻ, സൗദി തുടങ്ങിയ രാജ്യങ്ങൾ ട്രൂനാറ്റ് അംഗീകരിക്കുന്നില്ല. അത് കൊണ്ട് പരിശോധന നടത്താൻ ആകില്ല.

വിമാനമാർഗമെത്തുന്ന പ്രവാസികളിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ അത് അതിവേഗം മറ്റുള്ളവരിലേക്കും പടരും.

ഇത് ഒഴിവാക്കാൻ യാത്രയ്ക്ക് മുൻപ് രോഗം ഉണ്ടോ ഇല്ലയോ എന്ന് പരിശോദിച്ചു ഉറപ്പ് വരുത്തുകയാണ് ഏക പോവഴി.

അതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ചിലവ് കുറഞ്ഞതും വേഗം പരിശോധന ഫലം കിട്ടുന്നതുമായ ട്രൂനാറ്റ് പരിശോധന കേരളം നിർദ്ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here