കൊല്ലത്ത് കൊവിഡ് ബാധിതന്‍ മരിച്ചു; ദില്ലിയില്‍ നിന്നെത്തിയ വ്യക്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൊല്ലത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ന്യൂമോണിയ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് കൊല്ലം ജില്ലാ കളക്ടർ പറഞ്ഞു. സംസ്ഥാനത്തെ 22ാമത്തെ കൊവിഡ് മരണമാണിത്.

പത്താം തിയതി ഡൽഹിയിൽ നിന്ന് എത്തിയ വസന്തകുമാർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 15ാം തിയതി പനി ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ ശ്രവം പരിശോധനയ്ക്ക് അയച്ചു. 17ന് രോഗം സ്ഥിരീകരിച്ചു.

തുടർന്ന് വസന്തകുമാറിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില വശളായി ജീവൻ രക്ഷിക്കാൻ എറണാകുളത്ത് നിന്ന് വിലകൂടിയ മരുന്ന് എത്തിച്ച് നൽകി. ഇന്നലെ രാത്രിയോടെ വസന്തകുമാറിന് ഹൃദയാഘാതമുണ്ടാവുകയും ഇന്ന് രാവിലെ 9.55ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് ജില്ലാകളക്ടർ പറഞ്ഞു.

ഇദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. കാവനാട് സ്വദേശിയായ സേവ്യറാണ് കോവിഡ് ബാധിച്ച് നേരത്തെ മരിച്ചത്.

അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച്ച പുനലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എസ്.എച്ച് ഒ അടക്കം 15 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സ്റ്റേഷൻ അണുവിമുക്തമാക്കുന്നതിന്‍റെ ഭാഗമായി പൊതു ജനങ്ങൾക്ക് താൽക്കാലിക നിയന്ത്രണവും ഏർപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News