രാജ്യത്ത് കൊവിഡ് മരണം 14,000 കടന്നു

രാജ്യത്തു കോവിഡ് മരണം 14,000 കടന്നു. ഒരു ദിവസത്തിനിടെ 312 പേര്‍ മരിച്ചതോടെ ആകെ മരണം 14,011ആയി.

രാജ്യത്തു ഒരാഴ്ചക്കിടെ 2108 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും, ദില്ലിയിലും മരണസഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 14,993 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി.,78,014 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,48,190 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി.6283 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ദില്ലിയില്‍ 62,655 പേര്‍ക്ക് വൈറസ് കണ്ടെത്തി. 2233 പേര്‍ മരിച്ചു.
27,825 രോഗബാധിതരുള്ള ഗുജറാത്തില്‍ 1684 പേര്‍ മരിച്ചു. 2710 പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം 62,087 ആയി. ബാംഗ്ലൂരില്‍ ദിവസേന 7000 കോവിഡ് പരിശോധനകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി.

അതെ സമയം, കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്നു മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഓഫീസ് താല്‍കാലികമായി അടച്ചു. 15 മിനിറ്റിനുള്ളില്‍ ഫലം അറിയുവാന്‍ കഴിയുന്ന റാപിഡ് ആന്റിജന്‍ പരിശോധന ദില്ലിയില്‍ ആരംഭിച്ചു.നിലവില്‍ 18000 പരിശോധനകള്‍ ആണ് ദില്ലിയില്‍ നടത്തുന്നത്.

സ്വകാര്യ ലാബുകള്‍ വീടുകളില്‍ എത്തി സാമ്പിളുകള്‍ ശേഖരിക്കുന്നത് നിര്‍ത്തി.പരിശോധന ചിലവായി കേന്ദ്ര സര്‍ക്കാര്‍ പുനര്‌നിര്ണയിച്ച 2400 രൂപ മതിയാകില്ല എന്ന് ചൂണ്ടി കാട്ടിയാണ് നടപടി. ഇതോടെ പല സംസ്ഥാനങ്ങളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞു.പരിശോധനകളുടെ എണ്ണം വര്ധിപ്പിക്കാത്ത സ്വകാര്യ ലാബുകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിനു നേരത്തെ അതൃപ്തി ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News