എരുമേലി വിമാനത്താവളം; സ്ഥലം ഏറ്റെടുക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി; നിയമാനുസൃത നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം

കൊച്ചി: എരുമേലി വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി. നിയമാനുസൃത നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

സര്‍ക്കാര്‍ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഹര്‍ജിക്കാരെ ഒഴിപ്പിക്കുമ്പോള്‍ ബലപ്രയോഗം നടത്തരുതെന്നും നിയമാനുസൃത നടപടികള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here