വന്ദേഭാരത് മിഷന്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടികൾ ഇന്ത്യ ലംഘിച്ചുവെന്നാരോപിച്ച്‌ യുഎസ് സർക്കാർ ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾ നിയന്ത്രിച്ചു. 30 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് അറിയിച്ചു.

കോവിഡ് -19 മൂലമുണ്ടായ യാത്രാ തടസ്സങ്ങൾക്കിടെ തങ്ങളുടെ പൗരൻമാരെ തിരച്ചെത്തിക്കുന്നതിനാണ്‌ ഇന്ത്യ എയർ ഇന്ത്യ വിമാനങ്ങൾ അയക്കുന്നത്‌. എന്നാൽ അത്‌ പൊതുജനങ്ങൾക്ക് ടിക്കറ്റ് വിറ്റുകൊണ്ടാണെന്നും ഗതാഗത വകുപ്പ് ഏജൻസി ആരോപിച്ചു.

അതേസമയം, യു‌എസ്‌ വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക്‌ പറക്കുന്നതിനെ ഇന്ത്യൻ ഏവിയേഷൻ‌ റെഗുലേറ്റർ‌മാർ‌ വിലക്കുകയും ചെയ്‌തു. ഈ സാഹചര്യം വ്യോമമേഖലയിൽ യു‌എസ് കാരിയറുകൾ‌ക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. .

ചാർട്ടർ ഫ്ലൈറ്റുകൾ നടത്തുന്നതിന് മുമ്പ് അംഗീകാരത്തിനായി ഇന്ത്യൻ എയർലൈൻ‌സ് യുഎസ്‌ ഗതഗാത വകുപ്പിന്‌ അപേക്ഷിക്കണം. യുഎസ് കാരിയറുകൾക്കുള്ള നിയന്ത്രണം ഇന്ത്യ എടുത്തുകളഞ്ഞാൽ വകുപ്പ് നിയന്ത്രണങ്ങൾ പുന പരിശോധിക്കും.

വൈറസിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ വിമാനക്കമ്പനികളെ അന്യായമായി നിരോധിച്ചുവെന്ന് യുഎസ് ഏജൻസി ആരോപിച്ചതിനെത്തുടർന്ന് ചൈനീസ് വിമാനക്കമ്പനികൾക്കെതിരെ ആഴ്ചകളോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News