സഫൂറ സര്‍ഗാറിന് ജാമ്യം

ദില്ലി: ജാമിയ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ദില്ലി ഹൈകോടതി ജാമ്യം അനുവദിച്ചു.

ദില്ലിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ പത്തിനാണ് 27കാരിയും ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യുഎപിഎ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. വടക്കുകിഴക്കന്‍ ദില്ലിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

സഫൂറയുടെ ജാമ്യാപേക്ഷ ജൂണ്‍ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News