തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍, ഇത്തവണ ബലിതര്‍പ്പണം അനുവദിക്കില്ല; ചടങ്ങില്‍ സാമൂഹിക അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍, ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനം.

കര്‍ക്കിടകവാവ് ജൂലൈ 20ന് ആണ്. കര്‍ക്കിടകവാവിനോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്. ബലിതര്‍പ്പണത്തിനായി പല ക്ഷേത്രങ്ങളിലും വന്‍പിച്ച ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക.

സംസ്ഥാനത്തും രാജ്യത്തിന്റെ ഇതരഭാഗത്തും കോവിഡ് 19 ന്റെ വ്യാപനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ എല്ലാരംഗത്തും സാമൂഹിക അകലം പാലിക്കേണ്ടതായിട്ടുണ്ട്. ബലിതര്‍പ്പണ ചടങ്ങില്‍ സാമൂഹിക അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.

മാത്രമല്ല ബലിതര്‍പ്പണ ചടങ്ങിന്റെ ഭാഗമായി ഭക്തജനങ്ങള്‍ തര്‍പ്പണത്തിന് മുന്‍പും ശേഷവും കൂട്ടായി വെള്ളത്തില്‍ ഇറങ്ങുന്ന പതിവും ഉണ്ട്.ഇത്തരം കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണെന്ന് ദേവസ്വം ബോര്‍ഡ് കരുതുന്നു. ഇക്കാരണങ്ങളാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളോടനുബന്ധിച്ച് തന്‍വര്‍ഷത്തെ കര്‍ക്കിടകവാവ് പ്രമാണിച്ച് ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News