സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ്-19; തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറിലധികം രോഗികള്‍; 60 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഇന്നും നൂറിന് മുകളില്‍ ഇന്ന് 141 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 60 പേര്‍ രോഗമുക്തരായി.

കൊവിഡ് കേസുകള്‍ എറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ക‍ഴിഞ്ഞ അഞ്ച് ദിവസമായി നൂറില്‍ കൂടുതലാണ് രോഗികള്‍.

പത്തനംതിട്ടയും പാലക്കാടുമാണ് എറ്റും കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗബാധ. സമ്പര്‍ക്കത്തിലൂടെ ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവര്‍: ഡല്‍ഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.

രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി. 111 ഹോട്ട്സ്പോട്ടുകളാണ് ഇന്ന് സംസ്ഥാനത്തുള്ളത്.

കാസര്‍കോട് കോ‍ഴിക്കോട് ജില്ലകളില്‍ ഒരാ‍ഴ്ചയായി സമ്പര്‍ക്കത്തിലൂടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷണങ്ങളില്ലാതെ രോഗ വ്യാപനം കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

60 ശതമാനം പേരും ലക്ഷണങ്ങളില്ലാതെയാണ് രോഗം പിടിപെടുന്നതെന്നും 20 ശതമാനം പേര്‍ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും 20 ശതമാനം പേരാണ് പ്രകടമായ ലക്ഷണങ്ങളോടെ രോഗബാധിതരാവുന്നതെന്നുമാണ് വിദഗ്ദാഭിപ്രായം.

എന്നാല്‍ ലക്ഷണങ്ങള്‍ കാണിക്കാതെ രോഗബാധിതരാവുന്നവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും വിരളമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നതായും മുഖ്യമന്ത്രി.

ഉറവിടം കണ്ടെത്താന്‍ ക‍ഴിയാത്ത കേസുകള്‍ രാജ്യത്ത് 40 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാല്‍ സംസ്ഥാനത്ത് ഇത് രണ്ട് ശതമാനമാണ്.

ഉറവിടം കണ്ടെത്താത്ത രോഗികള്‍ ഉള്ള പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ആക്കുന്ന രീതി തുടരും ഇതുവ‍ഴി സമൂഹവ്യാപനം തടയാന്‍ ക‍ഴിയുമെന്നും ഇതുവരെ സംസ്ഥാനത്തിന് അത് സാധിച്ചതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News