സംസ്ഥാനത്ത് രോഗബാധിതര്‍ കൂടുന്നു; 9 ജില്ലകളില്‍ നൂറിലേറെ രോഗികള്‍

സംസ്ഥാനത്ത് രോഗബാധിതര്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് നൂറിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ ക‍ഴിയുന്നത് 1620 പേരാണ്. സംസ്ഥാനത്ത് 9 ജില്ലകളില്‍ നൂറിലേറെപേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്.

മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂർ 120, തൃശ്ശൂർ 114, കോഴിക്കോട് 107, കാസർകോട് 102 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

പത്തനംതിട്ട, പാലക്കാട് – 27 വീതം. ആലപ്പുഴ 19, തൃശ്ശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂർ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2. എന്നിങ്ങനെയാണ് ഇന്ന് രോഗബാദിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News