ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കൊവിഡ് 

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദ്യോക്കോവിച്ച് ക്രൊയേഷ്യയില്‍ സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കി എന്നിവര്‍ക്ക് നേരത്തെ കോവിഡ്   സ്ഥിതീകരികരിച്ചു.

ഇതിന് പിന്നാലെയാണ് ദ്യോക്കോവിച്ചിന്റെയും ഭാര്യയുടെയും പരിശോധനാഫലവും പോസിറ്റീവായത്. ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റദ്ദാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിനെതിരെ ടെന്നീസ് ലോകത്തുനിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News