വൈദ്യുതി ബില്ലിലെ പലിശ കെഎസ്ഇബി ഡിസംബര്‍ വരെ ഒഴിവാക്കി

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ കെഎസ്ഇബി ഡിസംബര്‍ 2020 വരെ ഒഴിവാക്കി. നിലവില്‍ 16 മെയ് 2020 വരെ നല്‍കിയിരുന്ന സമയമാണ് 31 ഡിസംബര്‍ 2020 വരെ നീട്ടി നല്‍കിയിരിക്കുന്നത്.

ഈ ആനുകൂല്യം കോവിഡ് ലോക്ക്‌ഡൌണ്‍ കാലയളവില്‍ നല്‍കിയ എല്ലാ ബില്ലുകള്‍ക്കും ബാധകമായിരിക്കും. ഇത് കൂടാതെ കറണ്ട് ചാര്‍ജ് അടക്കുവാന്‍ അഞ്ച് തവണകള്‍ തിരഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ പലിശയിളവ് ബാധകമായിരിക്കും.

കൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നിലവില്‍ 15 ഡിസംബര്‍ 2020 വരെ ഫിക്‌സഡ് ചാര്‍ജ് അടക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്.അവര്‍ക്കും ഈ പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News