
കൊവിഡ് കാലത്ത് കൊലവിളി പ്രസംഗവുമായി കോൺഗ്രസ്. പാലക്കാട് ഒറ്റപ്പാലത്താണ് അക്രമത്തിന് ആഹ്വാനം നൽകി കോൺഗ്രസിൻ്റെ കൊലവിളി.
അമ്പലപ്പാറയിൽ സി പി ഐ എം നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്.
”കൈയ്യും വെട്ടും… കാലും വെട്ടും…. ”സി പി ഐ എം നേതാക്കൾക്കെതിരെ കൊലവിളിയുമായി ഒറ്റപ്പാലം അമ്പലപ്പാറയിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിലെ വാക്കുകളാണിത്.
സിപിഐ എം ചുനങ്ങാട് മലപ്പുറം ബ്രാഞ്ച് സെക്രട്ടറി പുളിക്കൽ ഹൈദരാലിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. പോലീസ് നോക്കി നിൽക്കെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമത്തിന് ആഹ്വാനം നൽകിയുള്ള പ്രകടനം.
കോവിസ് -19 സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് കോൺഗ്രസിൻ്റെ പ്രകടനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനാണ് ആക്രമണ ആഹ്വാനവുമായുള്ള പ്രകടനത്തിന് നേതൃത്വം നൽകിയത്.
അമ്പലപ്പാറ കൃഷി ഭവനിലെ ഉദ്യോഗസ്ഥർ ആനുകൂല്യങ്ങൾ അർഹരായവർക്ക് നിഷേധിക്കുന്നതിനെതിരെ സി പി ഐ എം കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കോൺഗ്രസ് പഞ്ചായത്ത് അംഗം കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഹൈദരാലിയെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് മർദ്ദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആക്രമണ ഭീഷണിയുമായി പ്രകടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനുൾപ്പെടെ കണ്ടാലറിയാവുന്ന മുപ്പത് പേർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here