കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിയന്ത്രണം ശക്തം; മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ നിയന്ത്രണം ശക്തമാക്കി സര്‍ക്കാര്‍. പത്ത് ദിവസത്തേക്കാണ് കര്‍ശന നിയന്ത്രണം. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.

തിരുവനന്തപുപരത്ത് നിലവില്‍ 70 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ പത്തില്‍ കൂടുതല്‍ പേരെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് കണക്കിലെടുത്താണ് തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

പാളയം, ചാല മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കുന്നവരെ ആരോഗ്യ വകുപ്പും പോലീസും പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്കറ്റുകളില്‍ ഒരു ദിവസം 50ശതമാനം കടകളെ തുറക്കൂ. തുറക്കുന്നിടങ്ങളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നഗരസഭയുടെ തീരുമാനം.

രാവിലെ തന്നെ മേയര്‍ ശ്രീകുമാര്‍ മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി സ്ഥതി വിലയിരുത്തി. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ പേരും നമ്പറും പ്രസിദ്ധപ്പെടുത്തണം.

അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. ഇദ്ദേഹം താമസിക്കുന്ന കരിക്കകം.കടകള്‍ പള്ളി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

അതിനിടെ കോവിഡ് രോഗം മറച്ചു വച്ചതിന് കൈതമുക്ക് സ്വദേശിയായ 54 കാരനെതിരെ പകര്‍ച്ചവ്യാധി നിയമ പ്രാരം വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. നിലവില്‍ കാട്ടാക്കടയിലെ 10 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടിയിന്‍മെന്റ് സോണ്‍ നിബന്ധനകളും പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News