പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെത്താന്‍ പിപിഇ കിറ്റ് മതി; എല്ലാവരെയും നാട്ടിലെത്തിക്കും; പരിശോധന നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൊവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് പേഴ്സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്മെന്റ് (പിപിഇ) ധരിച്ചു വരുന്നതിന് അനുമതി.

പരിശോധന നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇതിന് സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചാല്‍ മതിയാകുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ആര് നല്‍കും, എന്ന് മുതല്‍ നടപ്പാക്കും, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പിപിഇ കിറ്റ് എന്നതടക്കമുള്ള കാര്യങ്ങളില്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News